തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഗിഗ് വർക്കേഴ്സ് യൂണിയൻ-സി.ഐ.ടി.യു സംസ്ഥാന കൺവെൻഷൻ 10ന് രാവിലെ 9ന് തമ്പാനൂർ ബി.ടി.ആർ ഹാളിൽ സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറിമാരായ കെ.എൻ.ഗോപിനാഥ്,കെ.എസ്.സുനിൽകുമാർ,സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ജയൻബാബു,സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ക്ലൈനസ് റൊസാരിയോ,ഡോ.ഷിജുഖാൻ,അനൂപ് എന്നിവർ പങ്കെടുക്കും.