acca

കാട്ടാക്കട:കാട്ടാക്കടയുടെ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ സമഗ്രമായ ഇടപെടലിനായി ക്രിസ്ത്യൻ കോളേജിലെ പൂർവ വിദ്യാർത്ഥികൾ അസോസിയേഷൻ ഒഫ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അലുമിനി (അക്ക) എന്ന പേരിൽ സംഘടന പ്രവർത്തനം തുടങ്ങി.കുളത്തോട്ടുമല വൃദ്ധസദനത്തിലെ അന്തേവാസികൾക്ക് സായാഹ്നവിരുന്ന് നൽകിയാണ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.സംഘടനയുടെ ഔദ്യോഗിക ഉദ്‌ഘാടനം പൂർവ വിദ്യാർത്ഥി പങ്കജകസ്തൂരി എം.ഡി. ഡോ.ജെ.ഹരീന്ദ്രൻനായർ നിർവഹിച്ചു. പ്രസിഡന്റ് ടി.എസ്.ശിവചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഊരുട്ടമ്പലം ചന്ദ്രൻ,ബിജു.എസ്.നായർ,ജയചന്ദ്രൻ,ജി.സതീശ് കുമാർ,സെയ്യദലി,അഡ്വ.പി.എസ്.അനിൽ, കെ.ആർ.അജയൻ,ആർ.മാധവൻ,വി.ഡി.ബീന എന്നിവർ നേതൃത്വം നൽകി.