gopalakrishnan

ഉദിയൻകുളങ്ങര: കഴിഞ്ഞ ബുധനാഴ്ച നെയ്യാറിൽ കുളിക്കാനിറങ്ങവേ

കാണാതായ തിരുപുറം ഓലത്താന്നി തണ്ടളം

ജയാഭവനിൽ ഗോപാലകൃഷ്ണ (68)ന്റെ മൃതദേഹം കണ്ടെത്തി.

കഴിഞ്ഞ രണ്ട് ദിവസമായി രാത്രി വൈകിയും തിരച്ചിൽ തുടർന്നിരുന്നെങ്കിലും

ആറ്റിലെ അടിയൊഴുക്കു കാരണം മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

തുടർന്ന് ഇന്നലെ രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടുമണിവരെയുള്ള തിരച്ചിലിൽ കുളിക്കടവിൽ നിന്ന് 200 മീറ്റർ മാറി

മൃതദേഹം കണ്ടെത്തുകയായിരുന്നു.റിട്ട. അദ്ധ്യാപകനായിരുന്നു.

ഭാര്യ: ജയകുമാരി.മക്കൾ :ദിവ്യ.ജി., വിദ്യ ജി. മരുമക്കൾ : വിനോദ് വി.ടി., അനിഷ്.

ചിത്രം : ഗോപാലകൃഷ്ണൻ (68