bineesh

നെയ്യാറ്റിൻകര : മുൻ വൈരാഗ്യത്തിന്റെ പേരിൽ വീടുകയറി ആക്രമണം നടത്തിയ കേസിൽ ഒരു പ്രതികൂടി പൊലീസ് പിടിയിൽ. വഴുതൂർകർമ്മല മാതാ പള്ളിക്ക് സമീപം പന്തപ്ളാവിള വീട്ടിൽ ബിനീഷ് (26) ആണ് പിടിയിലായത്. നെയ്യാറ്റിൻകര സ്പെഷ്യൽ സബ് ജയിലിന് സമീപം ആർ.ജെ ഭവനിൽ ജയകുമാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്ര്. കേസിലെ ഒന്നാം പ്രതിയെ നേരത്തെ പിടികൂടിയിരുന്നു.ഇൻസ്പെക്ടർ കെ.ആർ.ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ സജീവ്,എ.എസ്.ഐ ബിജു,സി.പി.ഒ.ലെനിൻ,ബിനോയ് ജസ്റ്റിൻ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.