cpm

തിരുവനന്തപുരം: ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാൻ നിയമനിർമ്മാണം വേണമെന്ന് സി.പി.എം സെക്രട്ടേറിയറ്റിൽ അഭിപ്രായം. ഇന്ന് ആരംഭിക്കുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയാകും. തുടക്കത്തിൽ ഓ‌‌‌ർഡിനൻസ് കൊണ്ടുവരണോ നിയമസഭയിൽ ബില്ലായി അവതരിപ്പിക്കണമോ എന്നതിലാണ് അന്തിമ ധാരണയുണ്ടാകേണ്ടത്. സി.പി.എം സംസ്ഥാന കമ്മിറ്റിയിലെ ചർച്ചയ്ക്ക് ശേഷം എൽ.ഡി.എഫിൽ ആലോചിച്ച് ഇക്കാര്യത്തിൽ തുടർ നടപടികൾ സ്വീകരിക്കും.