തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് നാല് യുവാക്കൾക്ക് നിസാര പരിക്ക്. ഇന്നലെ രാത്രി 10 ഓടെ പാറ്റൂർ പള്ളിക്ക് സമീപത്തെ വളവിലായിരുന്നു അപകടം. പാളയം ഭാഗത്തുനിന്ന് ചാക്കയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

വിവരമറിഞ്ഞെത്തിയ വഞ്ചിയൂർ പൊലീസും വഴിയാത്രക്കാരും ചേർന്ന് കാറിലുണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ തേടിയശേഷം യുവാക്കൾ ആശുപത്രി വിട്ടു. കാർ വഞ്ചിയൂ‌‌ർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.