aks

കിളിമാനൂർ: സ്കൂട്ടിയിൽ ടാങ്കർ ലോറിയിടിച്ച് യുവാവ് മരിച്ചു.കടയ്ക്കൽ കുറ്റിയ്ക്കാട് വടക്കേവയൽ തോട്ടിൻകര പുത്തൻ വീട്ടിൽ ഉഗീഷ് (29) ആണ് മരിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ കിളിമാനൂർ കുറവൻകുഴിയിൽ വച്ചായിരുന്നു അപകടം.ഉഗീഷ് കിളിമാനൂരിൽ നിന്ന് സ്കൂട്ടിയിൽ കടയ്ക്കൽ ഭാഗത്തേക്ക് പോകുമ്പോൾ എതിരെ വന്ന ടാങ്കർ ലോറിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഉഗീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു.