
ആറ്റിങ്ങൽ:ചിറയിൻകീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ടൂറിസം കലണ്ടർ മന്ത്രി വി.എൻ. വാസവൻ പ്രകാശനം ചെയ്തു.ഒരു വർഷത്തെ തദ്ദേശീയ - അന്തർ ദേശീയ ടൂർ കലണ്ടറാണ് സൊസൈറ്റി പുറത്തിറക്കിയത്.സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,കെ.പി.സി.സി സെക്രട്ടറി ടി.ശരത്ചന്ദ്ര പ്രസാദ്,ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് ചെയർമാൻ ആർ.രാമു,ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം പ്രസിഡന്റ് ഇളബ ഉണ്ണികൃഷ്ണൻ,സെക്രട്ടറി രതീഷ് രവീന്ദ്രൻ,അംകോസ് പ്രസിഡന്റ് ഉണ്ണി ആറ്റിങ്ങൽ എന്നിവർ പങ്കെടുത്തു.