തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി സമ്പൂർണമായി പിൻവലിച്ച് ഉത്തരവിറക്കുക, സമരത്തിന്റെ പേരിൽ എടുത്തിട്ടുള്ള എല്ലാ കേസുകളും പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന കിടപ്പാട സംരക്ഷണ വാരത്തിന്റെ ഭാഗമായി മുരുക്കുംപുഴ സമരസമിതിയുടെ ആഭിമുഖ്യത്തിൽ മുരുക്കുംപുഴ ജംഗ്ഷനിൽ ഇന്ന് വൈകിട്ട് 4ന് നടക്കുന്ന കിടപ്പാട സംരക്ഷണ സംഗമം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. മുരുക്കുംപുഴ കെറെയിൽ വിരുദ്ധ സമരസമിതി പ്രസിഡന്റ് എ.കെ ഷാനവാസ് അദ്ധ്യക്ഷത വഹിക്കും. ജോസഫ് സി.മാത്യു മുഖ്യപ്രഭാഷണം നടത്തും. അറസ്റ്റ് വരിച്ച സമരപ്രവർത്തകരെ സമരസമിതി സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് ആദരിക്കും.