കല്ലമ്പലം : ഒറ്റൂർ പഞ്ചായത്തിലെ സി.പി.എം പന്തുവിള ബ്രാഞ്ചിന്റെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ചു.സി.പി.എം ജില്ലാ സമിതി അംഗം എസ്.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.ബി കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.ബ്രാഞ്ച് സെക്രട്ടറി ശശി മാവിൻമൂട് മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് പി.ബീന,ജില്ലാ പഞ്ചായത്ത് അംഗം വി.പ്രിയദർശിനി,ബ്ലോക്ക് മെമ്പർ ഡി.എസ്. പ്രദീപ്,വാർഡ് മെമ്പർ എസ്.ഷിബി,എൽ.സി അംഗം ടി.ലാലു എന്നിവർ സംസാരിച്ചു.കോട്ടയം ഗവ.മെഡിക്കൽ കോളേജിൽ നിന്ന് ജനറൽ നഴ്സിംഗിൽ ഒന്നാം ക്ലാസ് നേടിയ വിദ്യാർത്ഥിനി എൽ.നീതുവിനെയും അനുമോദിച്ചു.