
ബോളിവുഡിലേക്ക് മലയാളത്തിന്റെ പ്രിയതാരം കനി കുസൃതി. റിച്ച ഛന്ദ- അലിഫസൽ താരദമ്പതികൾ നിർമിക്കുന്ന ഗേൾസ് വിൽ ബി ഗേൾസ് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം. സുച്ചി തളതി സംവിധാനം ചെയ്യുന്ന ചിത്രം ഉത്തരാഖണ്ഡിൽ ചിത്രീകരണം പുരോഗമിക്കുന്നു. ഹിമാലയത്തിലെ ഒരു ബോർഡിങ് സ്കൂളിൽ താമസിക്കുന്ന പതിനാറു വയസുകാരി മിറയുടെ കഥയാണ് ചിത്രം പറയുന്നത്. 2003ൽ പുറത്തിറങ്ങിയ ഇംഗ്ളീഷ് ചിത്രമായ ഗേൾസ് വിൽബി ഗേൾസിന്റെ റീമേക്കാണ്.
2003ൽ പുറത്തിറങ്ങിയ അന്യർ എന്ന ചിത്രത്തിലൂടെയാണ് കനി സിനിമയിൽ എത്തുന്നത്. പിന്നീട് കേരള കഫേ, ശിക്കാർ, കോക്ടെയിൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു. ബിരിയാണി എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കിയിരുന്നു. വിചിത്രം ആണ് കനി അഭിനയിച്ച് ഒടുവിൽ തിയേറ്രറിൽ എത്തിയ ചിത്രം.