
ചിറയിൻകീഴ് :ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷി കുട്ടികളുടെ കലോത്സവം ശാർക്കര ഗവൺമെന്റ് യു.പി.എസിൽ സബ് കളക്ടർ ഡോ.അശ്വതി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി,വി.ലൈജു,ആർ.മനോന്മണി,എ. ചന്ദ്രബാബു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാൽ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിത സന്തോഷ്,ജോസഫിൻ മാർട്ടിൻ,കിഴുവിലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ആർ.ശ്രീകണ്ഠൻ നായർ,ആർ.സരിത,ബ്ലോക്ക് മെമ്പർമാരായ എ.എസ്.ശ്രീകണ്ഠൻ,കെ.മോഹനൻ,പി.കരുണാകരൻ നായർ,ജി .ശ്രീകല,രാധികാ പ്രദീപ്,ജയ ശ്രീരാമൻ,പി.അജിത,ഗ്രാമപഞ്ചായത്ത് അംഗം സുരേഷ് കുമാർ,ബി.ഡി.ഒ എൽ.ലെനിൻ,അർച്ചന.എ.ആർ എന്നിവർ പ്രസംഗിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.മണികണ്ഠൻ സ്വാഗതവും സി.ഡി.പി.ഒ പത്മജാ ദേവി നന്ദിയും പറഞ്ഞു.