ആറ്റിങ്ങൽ: സർവീസ് രംഗത്തെ രക്തസാക്ഷി നാരായണൻ നായരുടെ രക്തസാക്ഷി ദിനം ആചാരിച്ചു.ആറ്റിങ്ങൽ നഗരസഭയിൽ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ (കെ.എം.സി.എസ്.യു) ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ നഗരസഭയിൽ വർഗീയ വിരുദ്ധ സദസും അനുസ്മരണ യോഗവും നടന്നു. ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ബാഡ്ജ് ധരിച്ച് ജീവനക്കാർ ജോലിയിൽ പ്രവേശിച്ചു.ഉച്ചയ്ക്ക് ഒരുമണിക്ക് വർഗീയ വിരുദ്ധ സദസും അനുസ്മരണ പ്രഭാഷണവും നടന്നു.നഗരസഭ മുൻ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു.കെ.എം.സി.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് എ.ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി.സി.ഐ.ടി.യു നേതാവ് രാമൻകുട്ടി,യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജൻ,സംസ്ഥാന കൗൺസിൽ അംഗം ബി. ജയപ്രകാശ്,യൂണിറ്റ് സെക്രട്ടറി വിനോദ് വി.എസ് ,യൂണിറ്റ് പ്രസിഡന്റ് ശില്പ.എസ് എന്നിവർ സംസാരിച്ചു.