ih

വർക്കല: കേരളപ്പിറവി ദിനത്തിൽ വർക്കല ജിത്തോകു കായ് കരാട്ടെ സെന്ററിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണവും കരാട്ടെ പ്രദർശനവും നടന്നു. ലഹരിവിരുദ്ധ ബോധവത്കരണം വർക്കല ഇൻസ്‌പെക്ടർ എസ്.സനോജ് ഉദ്ഘാടനം ചെയ്തു. അശ്വന്ത് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല പൊലീസ് സ്റ്റേഷൻ പി.ആർ.ഒ ടി.വിജു, സെൻസെയ് വിജയൻ, മർച്ചന്റ് നേവി ക്യാപ്ടൻ റിജു രവീന്ദ്രൻ നായർ, അമിൻ മംഗല്യ, സുമേഷ്, ഷെറിൻ, അരുൺനാഥ്, അമൽ, മുഹമ്മദ് അസീൻ, വിഷ്ണു വെൺകുളം, പ്രശാന്ത് പുത്തൻചന്ത, മനു എന്നിവർ സംസാരിച്ചു.

ഏഷ്യൻ കരാട്ടെ താരം അമൃതാ വിജയൻ, ഖേലോ ഇന്ത്യ മെഡൽ ജേതാവ് എസ്.ശ്രീഹരി,ദേശീയ മെഡൽ ജേതാക്കളായ കെ.കൃഷ്ണ, വൈഷ്ണവി പി.എസ്. ദേശീയ യൂണിവേഴ്സിറ്റി താരങ്ങളായ അബിൻ ഷാജഹാൻ, മണിക്കുട്ടി, സംസ്ഥാന സ്കൂൾ ഗെയിംസ് കരാട്ടെ ചാമ്പ്യൻ സങ്കീർത്ത് ജെ.ഐ. എന്നിവരുടെ നേതൃത്വത്തിൽ കരാട്ടെ പ്രദർശനം നടന്നു. വിവിധ കരാട്ടെ ചാമ്പ്യൻഷിപ്പുകളിൽ വിജയികളായവരെ അനുമോദിച്ചു.