nov02a

ആറ്റിങ്ങൽ: വർക്കല ഗോപാലകൃഷ്ണന്റെ മലയാള ഭാഷാ ദിനം എന്ന പുസ്തകം സംസ്ഥാന ബാലസാഹിത്യ അവാർഡ് ജേതാവ് പകൽക്കുറി വിശ്വൻ ഗായിക അശ്വതിയ്ക്ക് നൽകി പ്രകാശനം ചെയ്തു. മലയാള ശാല സാഹിത്യ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ മലയാളശാല പ്രസിഡന്റ് സുരേഷ് കൊളാഷ് അദ്ധ്യക്ഷത വഹിച്ചു. പത്ര പ്രവർത്തകൻ ബിനു വേലായുധൻ പുസ്തക പരിചയം നടത്തി. കവി വിജയൻ പാലാഴി,​ ഡോ. അനിത,​ എം.ആർ. മധു,​ ആറ്റിങ്ങൽ ഗോപൻ,​ ആറ്റിങ്ങൽ ശശി,​ കായിക്കര അശോകൻ,​ മനോജ് നാവായിക്കുളം എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ച് ഐക്യ കേരള ദിനാചരണ സെമിനാറും നടന്നു.