norka

തിരുവനന്തപുരം: നോർക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തിൽ യു.കെ കരിയർ ഫെയർ റിക്രൂട്ട്മെന്റ് ഫെസ്റ്റിന്റെ ആദ്യഘട്ടം നവംബർ 21 മുതൽ 25 വരെ എറണാകുളം താജ് ഗെയ്റ്റ്‌വേ ഹോട്ടലിൽ നടക്കും. ഡോക്ടർമാർ,നഴ്‌സുമാർ,സീനിയർ കെയറർ, ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, ഡയറ്റീഷ്യൻ, റേഡിയോഗ്രാഫർ, ഒക്ക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, ഫാർമസിസ്റ്റ്, സോഷ്യൽ വർക്കർ എന്നീ മേഖലയിൽ താത്പര്യമുള്ളവർ നവംബർ 15ന് മുൻപ് അപേക്ഷിക്കണം. ഗൂഗിൽ പ്ലേ സ്റ്റോറിൽ നിന്ന് ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ആപ്പ് ഡൗൺലോഡ് ചെയ്ത് പ്രൊഫൈൽ സൃഷ്ടിക്കാം.. https://knowledgemission.kerala.gov.in വെബ്ബ്‌സൈറ്റ് വഴിയും പ്രൊഫൈൽ സൃഷ്ടിക്കാം.

കൂടുതൽ വിവരങ്ങൾക്ക് www.norkaroots.org. ഫോൺ 1800 425 3939 .