nta

നെയ്യാറ്റിൻകര: നഗരസഭയുടെ നേതൃത്വത്തിലുളള ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ കലാമത്സരം സംഘടിപ്പിച്ചു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ. എം.എ.സാദത്ത് അദ്ധ്യക്ഷത വഹിച്ചു.വിശ്വഭാരതി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി വിനായകിനെ കുട്ടികളുടെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു.സ്കൂൾ പി.ടി.എ പ്രസിഡന്റ് ജി.സജി കൃഷ്ണൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,ആർ.അജിത,കലാ,കായിക മത്സരങ്ങളുടെ കൺവീനർമാരായ വി.കേശവൻകുട്ടി,ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.ശിശുദിനത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിലെ 2500ഓളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ബസ്സ്റ്റാൻഡ് ജംഗ്ഷനിൽ നിന്നും ഗവ.ഹയർസെക്കൻഡറി സ്കൂൾ വരെ ഘോഷയാത്ര സംഘടിപ്പിക്കും.