ആറ്റിങ്ങൽ: കരുണാകരഗുരു വിഭാവനം ചെയ്ത വിശ്വ സാംസ്ക്കാരിക നവോത്ഥാന കേന്ദ്രം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഡോ. ജോർജ്ജ് ഓണക്കൂർ പറഞ്ഞു.വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റെ സ്ഥാപക വാർഷിക ദിനാചരണത്തോടനുബന്ധിച്ച് തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിൽ നടന്ന ഗുരുമാർഗ്ഗം പ്രകാശ സഭാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭ പ്രസിഡന്റ് ശശി ഉദയഭാനു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സ്വാമി പദ്മപ്രകാശ ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഡോ.ബീന, ആനന്ദ്, ചന്ദ്രബാബു ചിറ്റേക്കാട്ട്, അജിത്ത് കുമാർ, റാം മനോഹർ എന്നിവർ സംസാരിച്ചു.