
വക്കം:ഗാർഹിക കണക്ഷൻ നൽകാൻ ജലനിധി പദ്ധതി പ്രകാരം കുഴിയെടുക്കവെ വക്കം ദൈവപുര ക്ഷേത്രത്തിന് സമീപത്തെ ഇടറോഡിലെ മതിൽ ഇടിഞ്ഞുവീണു. ചെറിയ ഇലക്ട്രിക് ജാക്ക് ഹാമർ കൊണ്ട് കുഴിയെടുത്തതിനാലുണ്ടായ ശക്തമായ കുലുക്കവും,മതിലിന്റെ കാലപ്പഴക്കവും കോൺക്രീറ്റ് റോഡിലെ മതിൽ തകരുന്നതിന് കാരണമായി.ഇടിഞ്ഞ മതിലിന്റെ അവശിഷ്ടം വഴിയിൽ നിറഞ്ഞതോടെ കാൽനടയാത്ര പോലും ദുസഹമാണ്.