തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വിലക്കയറ്റം തടയാൻ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് വി.എം.മോഹനൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ പി.രാധാകൃഷ്ണക്കുറുപ്പ്, ജയ്സൺ മാന്തോട്ടം,എം.ജെ.ജേക്കബ് തുടങ്ങിയവ‌ർ പങ്കെടുത്തു.