p

തിരുവനന്തപുരം: കേരളസർവകലാശാലയിലെ കോളേജുകളിൽ പി.ജി കോഴ്സുകളിൽ ഒഴിവുള്ള സീ​റ്റുകളിലേക്ക് കമ്മ്യൂണി​റ്റി ക്വാട്ട ഉൾപ്പെടെ എല്ലാ വിഭാഗങ്ങൾക്കുമുളള സ്‌പോട്ട് അലോട്ട്‌മെന്റ് 7ന് പാളയം സെനറ്റ് ഹാളിൽ നടത്തും. വിവരങ്ങൾ https://admissions.keralauniversity.ac.inൽ.

കേരളസർവകലാശാലയുടെ പി.എച്ച്ഡി എൻട്രൻസ് പരീക്ഷ 13ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ കാര്യവട്ടം കാമ്പസിൽ നടത്തും. വിവരങ്ങൾക്ക്- acb1@keralauniversity.ac.in, 0471 - 2386264

ജൂണിൽ നടത്തിയ ഒന്നാം സെമസ്​റ്റർ (പെയിന്റിംഗ് & സ്‌കൾപ്പ്ച്ചർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധന അപേക്ഷ 16 വരെ.

മൂന്നാം സെമസ്​റ്റർ ബി.ടെക് റെഗുലർ യു.സി.ഇ.കെ., (2020 സ്‌കീം, 2020 അഡ്മിഷൻ), ഒക്‌ടോബർ 2022 പ്രാക്ടിക്കൽ പരീക്ഷ പുതുക്കിയ ടൈംടേബിൾ പ്രകാരം നവംബർ 7, 8, 9 തീയതികളിൽ നടത്തും.

നാലാം സെമസ്​റ്റർ ബി.എ./ബി.എസ്‌സി./ബി കോം. ന്യൂജനറേഷൻ ഡബിൾ മെയിൻ പ്രോഗ്രാമുകളുടെ (2020 അഡ്മിഷൻ) ടൈംടേബിൾ പ്രസിദ്ധീകരിച്ചു.


വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന മൂന്ന്, നാല് സെമസ്​റ്റർ എം.എ./എം.എസ്‌സി./എം കോം. (എസ്.ഡി.ഇ. - 2017 അഡ്മിഷൻ, മേഴ്സിചാൻസ്), നവംബർ 2022 പരീക്ഷയ്ക്ക് പിഴകൂടാതെ 10 വരെയും 150 രൂപ പിഴയോടെ 14 വരെയും 400 രൂപ പിഴയോടെ 16 വരെയും രജിസ്​റ്റർ ചെയ്യാം. 28 മുതൽ ആരംഭിക്കുന്ന പരീക്ഷയുടെ വിജ്ഞാപനവും ടൈംടേബിളും വെബ്‌സൈ​റ്റിൽ ലഭ്യമാണ്.


നാലാം സെമസ്​റ്റർ ബി.ടെക് 2008 സ്‌കീം, നവംബർ 2022 (സപ്ലിമെന്ററി (2012 അഡ്മിഷൻ), മേഴ്സിചാൻസ് (2008, 2009, 2010, 2011 അഡ്മിഷൻ), 2003 സ്‌കീം ട്രാൻസി​റ്ററി വിദ്യാർത്ഥികൾ), 2013 സ്‌കീം (സപ്ലിമെന്ററി, സെഷണൽ ഇംപ്രൂവ്‌മെന്റ് വിദ്യാർത്ഥികൾ, യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടം (2017 അഡ്മിഷൻ വരെയുളള വിദ്യാർത്ഥികൾ)) എന്നിവയുടെ പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്ക്
പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്കോ​ഴ്സു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ് ​പൂ​നെ​ ​ഫി​ലിം​ ​ആ​ൻ​ഡ് ​ടെ​ലി​വി​ഷ​ൻ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടു​മാ​യി​ ​ചേ​ർ​ന്ന് 4​ ​കോ​ഴ്സു​ക​ൾ​ ​ന​ട​ത്തും.​ ​സ്‌​മാ​ർ​ട്ട് ​ഫോ​ൺ​ ​ഉ​പ​യോ​ഗി​ച്ചു​ള്ള​ ​സി​നി​മ​ ​നി​ർ​മ്മാ​ണം​ ​(40​ ​സീ​റ്റു​ക​ൾ,​ 5​ ​ദി​വ​സം​),​ ​തി​ര​ക്ക​ഥ​ ​(40​ ​സീ​റ്റു​ക​ൾ,​ 10​ ​ദി​വ​സം​),​ ​അ​ഭി​ന​യം​ ​(25​ ​സീ​റ്റു​ക​ൾ,​ 5​ ​ദി​വ​സം​),​ ​സി​നി​മാ​ ​നി​രൂ​പ​ണം​ ​(40​ ​സീ​റ്റു​ക​ൾ,​ 5​ ​ദി​വ​സം​)​ ​കോ​ഴ്സു​ക​ൾ​ 30​ ​മു​ത​ൽ​ ​ഡി​സം​ബ​ർ​ 25​ ​വ​രെ​ ​എ​റ​ണാ​കു​ളം​ ​ട്രൈ​ബ​ൽ​ ​കോം​പ്ല​ക്‌​സി​ലാ​ണ്.​ ​ച​ല​ച്ചി​ത്ര​മേ​ഖ​ല​ ​ക​രി​യ​റാ​ക്കാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​ 18​ ​തി​ക​ഞ്ഞ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ബി​രു​ദം​ ​അ​ഭി​കാ​മ്യം.​ ​ദ്വി​ഭാ​ഷി​യു​ടെ​ ​സ​ഹാ​യം​ ​ല​ഭി​ക്കു​മെ​ങ്കി​ലും​ ​ഇം​ഗ്ലീ​ഷ്,​ ​ഹി​ന്ദി​ ​ഭാ​ഷ​യി​ൽ​ ​ക്ലാ​സു​ക​ൾ​ ​മ​ന​സി​ലാ​ക്കാ​ൻ​ ​സാ​ധി​ക്ക​ണം.​ ​ക്ലാ​സു​ക​ൾ​ ​റ​സി​ഡ​ൻ​ഷ്യ​ൽ​ ​രീ​തി​യി​ലാ​ണ്.​ ​അ​പേ​ക്ഷ​ക​ൾ​ ​ന​വം​ബ​ർ​ 14​ ​ന​കം​ ​ഡ​യ​റ​ക്ട​ർ,​ ​പ​ട്ടി​ക​വ​ർ​ഗ​ ​വി​ക​സ​ന​ ​വ​കു​പ്പ്,​ ​വി​കാ​സ്ഭ​വ​ൻ,​ ​തി​രു​വ​ന​ന്ത​പു​രം​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ലോ​ ​വ​കു​പ്പി​ന്റെ​ ​വെ​ബ്‌​സൈ​റ്റി​ലു​ള്ള​w​w​w.​s​t​d​d​o​n​l​i​n​e.​i​n​/​c​o​u​r​s​e​_​t​r​a​i​n​i​n​g​/​ ​എ​ന്ന​ ​ലി​ങ്ക് ​മു​ഖേ​ന​ ​ഓ​ൺ​ലൈ​നാ​യോ​ ​സ​മ​ർ​പ്പി​ക്ക​ണം.​ ​ഹാ​ർ​ഡ്‌​കോ​പ്പി​ ​അ​യ​യ്‌​ക്കേ​ണ്ട​തി​ല്ല.​ ​ഫോ​ൺ​:​ 0471​-​ 2303229,​ ​k​e​r​a​l​a​t​r​i​b​e​s​@​g​m​a​i​l.​c​om

എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​ഒ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ൽ.​ബി.​എ​സ് ​സെ​ന്റ​ർ​ ​ഫോ​ർ​ ​സ​യ​ൻ​സ് ​ആ​ൻ​ഡ് ​ടെ​ക്നോ​ള​ജി​യി​ലേ​യ്ക്ക് ​നി​ശ്ചി​ത​ ​യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​എ​ൽ.​ഡി​ ​ക്ല​ർ​ക്ക് ​ത​സ്തി​ക​യി​ലേ​യ്ക്ക് ​സ്ഥി​ര​ ​നി​യ​മ​ന​ത്തി​നാ​യി​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ക്കു​ന്നു.​ ​ജ​ന​റ​ൽ​ ​വി​ഭാ​ഗ​ത്തി​ന് 750​ ​രൂ​പ​യും​ ​എ​സ്.​സി​/​എ​സ്.​ടി​/​അ​ർ​ഹ​രാ​യ​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 375​ ​രൂ​പ​യു​മാ​ണ് ​അ​പേ​ക്ഷാ​ ​ഫീ​സ്.​ ​അ​പേ​ക്ഷ​ ​സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ന​വം​ബ​ർ​ 30.​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​w​w​w.​l​b​s​c​e​t​n​r​e.​k​e​r​a​l​a.​g​o​v.​i​n.

ഡെ​പ്യൂ​ട്ടേ​ഷ​ൻ​ ​നി​യ​മ​നം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​റി​ൽ​ ​എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് ​(​ശ​മ്പ​ള​ ​സ്‌​കെ​യി​ൽ​ 26,50060,700​)​ ​ത​സ്തി​ക​യി​ൽ​ ​ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ​ ​സേ​വ​നം​ ​ചെ​യ്യാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​രി​ൽ​ ​നി​ന്നും​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ 3​ ​വ​ർ​ഷ​ത്തെ​ ​പ്ര​വ​ർ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​അ​പേ​ക്ഷ,​ബ​യോ​ഡേ​റ്റ,​ ​സ​ർ​വീ​സ് ​റൂ​ൾ​ച​ട്ടം1,​ ​റൂ​ൾ​ 144​ ​പ്ര​കാ​ര​മു​ള്ള​ ​സ്റ്റേ​റ്റ്‌​മെ​ന്റ്,​ ​വ​കു​പ്പ് ​മേ​ധാ​വി​യു​ടെ​ ​എ​ൻ.​ഒ.​സി​ ​എ​ന്നി​വ​ ​സ​ഹി​തം​ ​ഈ​ ​മാ​സം​ 19​ ​ന​കം​ ​ഡ​യ​റ​ക്ട​ർ,​ ​ചൈ​ൽ​ഡ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​സെ​ന്റ​ർ,​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ്,​ ​തി​രു​വ​ന​ന്ത​പു​രം695​ 011​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ല​ഭ്യ​മാ​ക്ക​ണം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​ ​:​ 04712553540.

തൊ​ഴി​ല​ധി​ഷ്ഠി​ത​ ​പ​രി​ശീ​ല​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​വ​നി​താ​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ഫി​നി​ഷിം​ഗ് ​സ്‌​കൂ​ളാ​യ​ ​റീ​ച്ചി​ൽ​ ​എ​ൻ.​എ​സ്.​ഡി.​സി​ ​അം​ഗീ​കൃ​ത​മാ​യ​ ​പൈ​ത്ത​ൺ​പ്രോ​ഗ്രാ​മിം​ഗ്,​ ​ഡാ​റ്റാ​സ​യ​ൻ​സ് ​തു​ട​ങ്ങി​യ​ ​തൊ​ഴി​ല​ധി​ഷ്ഠി​ത​ ​പ​രി​ശീ​ല​ന​ ​കോ​ഴ്സു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​ഓ​ൺ​ലൈ​നാ​യി​ ​ന​ട​ത്തു​ന്ന​ ​കോ​ഴ്സു​ക​ളി​ൽ​ ​പ്ള​സ് ​ടു,​ ​ഡി​ഗ്രി​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​പൈ​ത്ത​ൺ​ ​പ്രോ​ഗ്രാ​മിം​ഗി​ലേ​ക്കും​ ​ഡി​ഗ്രി​ ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​ഡാ​റ്റാ​ ​സ​യ​ൻ​സി​ലേ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​അ​വ​സാ​ന​ ​തീ​യ​തി​ 11.​ ​ഫോ​ൺ​:​ 0471​-2365445,​ 9496015002,​ ​w​w​w.​r​e​a​c​h.​o​r​g.​i​n.