കിളിമാനൂർ: തെക്കൻ കേരളത്തിലെ പുരാതന ബ്രാഹ്മണ കുടുംബങ്ങളിൽ ഒന്നായ കിളിമാനൂർ പാപ്പാല പാലേക്കാവ് കുടുംബത്തിലെ അംഗങ്ങളുടെ സംഗമം ശനിയാഴ്ച കിളിമാനൂർ മഹാദേവേശ്വരത്തുള്ള രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ നടക്കും. കുടുംബത്തിലെ തല മുതിർന്ന അംഗങ്ങളായ ജി.വാസദേവൻ പോറ്റിയും,സുമക്കുട്ടി അന്തർജ്ജനവും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. പഴയകുന്നമ്മേൽ പഞ്ചായത്ത് മുൻ അംഗവും പ്രോഗ്രാം കൺവീനറുമായ വി.ജി.പോറ്റി അദ്ധ്യക്ഷനാകും. 5 തലമുറകളിൽ നിന്നായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന 100 ലധികം പേർ പങ്കെടുക്കും. തലമുതിർന്ന അംഗങ്ങളെയും ഡോക്ടർമാരെയും ആദരിക്കും.കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ നടക്കും.സംഗീത സംവിധായകൻ അനിൽ കൃഷ്ണ,ഡോ.കോറമംഗലം കൃഷ്ണകുമാർ,വി. കേശവൻ പോറ്റി,എസ്.ഗോവിന്ദൻ പോറ്റി,വി.ഗോപാല കൃഷ്ണൻ പോറ്റി തുടങ്ങിയവർ സംസാരിക്കും.