
മലയിൻകീഴ്: മാറനല്ലൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.പ്രീജ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ചന്ദ്രൻനായർ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജിനകുമാർ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്ത പ്രഭാകരൻ,വസന്തകുമാരി,സുധീർഖാൻ,എസ്.പ്രേമവല്ലി,രജിത് ബാലകൃഷ്ണൻ,അജികുമാർ,ഒ,ഹേമ,സെക്രട്ടറി എസ്.ജീവൻ,പുലിയൂർ ജയകുമാർ, ബിജു വർഗീസ് എന്നിവർ സംസാരിച്ചു. സമാപനയോഗവും സമ്മാനവിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ നിർവഹിച്ചു. ഐ.സി.ഡിസ് സൂപ്പർവൈസർ ജി.എസ്.റിനി നന്ദി പറഞ്ഞു.