
പാറശാല: സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുക,സ്ത്രീകൾക്കെതിരെയുള്ള എല്ലാവിധ ചൂഷണങ്ങൾക്കും വിവേചനങ്ങൾക്കും അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന വനിത കമ്മിഷനും പാറശാല ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ സെമിനാർ 'പൊതു ഇടങ്ങളിലെ ലിംഗ നീതി' സംസ്ഥാന വനിത കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാരവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പൂർണ്ണ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ അദ്ധ്യക്ഷത വഹിച്ചു.കെ.ആൻസ്‌ലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.ജെന്റർ കൺസൽട്ടന്റ് ജി.രജിത വിഷയാവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിനിതകുമാരി,ചെങ്കൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത്കുമാർ,ബ്ലോക്ക്പഞ്ചായത്ത് മെമ്പർമാരായ രാഹിൽ.ആർ.നാഥ്,ശാലിനി സുരേഷ്,ബി.ഡി.ഒ സോളമൻ എന്നിവർ സംസാരിച്ചു.ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആൽവേഡിസ സ്വാഗതവും സി.ഡി.പി.ഒ രത്നബിന്ദു നന്ദിയും പറഞ്ഞു.