
തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യത്തെ സസ്യശാസ്ത്രജ്ഞയായ ഇ.കെ.ജാനകി അമ്മാളിന്റെ 125ാം ജന്മവാർഷികത്തോടനുബന്ധിച്ച് നിർമ്മലാ ജയിംസ് രചിച്ച 'ജാനകി അമ്മാൾ,ലൈഫ് ആൻഡ് സയന്റിഫിക് കോൺട്രിബ്യൂഷൻസ് എന്ന ഇംഗ്ളീഷ് ജീവചരിത്ര ഗ്രന്ഥം പ്രകാശനം ചെയ്തു.കേരള സർവകലാശാലാ സെന്റർ ഫോർ ബയോകൺസർവേഷന്റെയും ബോട്ടണി, ബയോടെക്‌നോളജി വിഭാഗങ്ങളുടെയും ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ മുൻപ്രോവൈസ് ചാൻസലർ പ്രൊഫ.പി.പി.അജയകുമാറാണ് പുസ്തകം പ്രകാശനം ചെയ്തത്.ബോട്ടണി വിഭാഗം തലവൻ പ്രൊഫ. ഇ.എ. സിറിൽ അദ്ധ്യക്ഷത വഹിച്ചു.സി.ബി.സി ഡയറക്ടർ പ്രൊഫ.എ.ഗംഗപ്രസാദ് ,പ്രൊഫ. കെ.എസ്.ചന്ദ്രശേഖർ, പ്രൊഫ.പി.എം.രാധാമണി, ഡോ.സുഹറാബീവി എന്നിവർ സംസാരിച്ചു. നിർമ്മലാ ജെയിംസ് പുസ്തകം പരിചയപ്പെടുത്തി.പാലോട് ജവഹർലാൽ നെഹ്റു ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എ.ജെ.പാണ്ഡുരംഗൻ ജാനകി അമ്മാൾ ജന്മശതാബ്ദി പ്രഭാഷണം നടത്തി.