gst

തിരുവനന്തപുരം: ജി.എസ്.ടി നെറ്റ്‌വർക്കിൽ തുടക്കത്തിലെ പാളിച്ചകൾ കണക്കിലെടുത്ത് ആദ്യ രണ്ടുവർഷത്തെ മൂല്യനിർണയങ്ങൾക്ക് ആംനെസ്റ്റി സ്‌കീം നടപ്പാക്കണമെന്ന് കേരള ടാ‌ക്‌സ് പ്രാക്‌റ്റീഷണേഴ്‌സ് അസോസിയേഷൻ (കെ.ടി.പി.എ) സംസ്ഥാന പ്രസിഡന്റ് പി.എസ്.ജോസഫ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത്തരം പാളിച്ചകളാലുണ്ടായ പിഴവുകൾക്ക് വ്യാപാരികൾക്കുമേൽ മാത്രം കുറ്റമാരോപിച്ച് ശിക്ഷിക്കുന്നത് ശരിയല്ല. ആദ്യ രണ്ടുവർഷത്തെ മൂല്യനിർണയങ്ങളിന്മേലുള്ള പലിശയും പിഴയും ഒഴിവാക്കി അടയ്‌ക്കേണ്ടുന്ന നികുതി മാത്രം ഈടാക്കി ആംനെസ്റ്റി സ്‌കീം പ്രഖ്യാപിച്ച് വ്യാപാരികളെ രക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.ടി.എ ജനറൽ സെക്രട്ടറി രാജേഷ് ബി.എൽ, വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യൻ.പി, സെക്രട്ടറി എൻ.കെ.ശിവൻകുട്ടി, മുൻ സംസ്ഥാന പ്രസിഡന്റ് എസ്.വിജയനാചാരി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.