തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ സമരം ദേശവിരുദ്ധമാണെന്ന് നാഷണൽ പാട്രിയോട്ടിക് ഫോറം സംസ്ഥാന കമ്മിറ്റി ആരോപിച്ചു.കൂടംകുളം ആണവനിലയത്തിനെതിരായ സമരം നയിച്ചതും മത്സ്യത്തൊഴിലാളികളുടെ പേരിൽ ഇതേ ദേശവിരുദ്ധ ശക്തികളാണ്.രാജ്യത്തിന്റെ വികസനവും പുരോഗതിയും തടസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിക്കുന്നതെന്നും പാട്രിയോട്ടിക് ഫോറം ദേശീയ പ്രസിഡന്റ് നൗഷാദ് വെട്ടിക്കാടൻ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.സി.ശ്രീകുമാർ,ജില്ലാ പ്രസിഡന്റ് ചവറ തങ്കപ്പൻ, ഗോപാലകൃഷ്‌ണൻ,മഞ്ഞപ്പാറ സുരേഷ് തുടങ്ങിയവർ പറഞ്ഞു.