
തിരുവനന്തപുരം : 'നിലാവ് ' സംസ്ഥാന തലത്തിൽ ഓൺലൈനായി നടത്തിയ ഗാനാലാപന മത്സരത്തിൽ കോഴിക്കോട് സ്വദേശിനി ശ്രീലക്ഷ്മി മികച്ച ഗായികയായി. സന്തോഷ് ബാബു (ആലപ്പുഴ ), ശിവപ്രസാദ് (തിരുവനന്തപുരം) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
പ്രശസ്ത ചിത്രകാരൻ സി.കെ. വിശ്വനാഥൻ, ഗാന രചയിതാവ് സുധി വേളമാനൂർ എന്നിവരായിരുന്നു ജഡ്ജിംഗ് പാനൽ.