പോത്തൻകോട് തെരുവ് നായയുടെ ആക്രമണത്തിൽ ഒരാൾക്ക് കടിയേറ്റു.53 കാരനായ പാലക്കാട് സ്വദേശി അനിൽ കുമാറിനാണ് കടിയേറ്റത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ആശുപത്രി ജീവനക്കാരനാണ്. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്തേക്കു പോകുന്ന വഴിയാണ് ആക്രമണമുണ്ടായത് . കടിയേറ്റ ഇയാളെ ഉടൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രദേശത്ത് തെരുവ്നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു.