
നാഗർകോവിൽ: നാഗർകോവിലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടറിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. രാമനാഥപുരം സ്വദേശി മുനിയസ്വാമിയുടെ മകൻ ശാന്തകുമാർ(29), വിരുതനഗർ അരുപ്പ്കോട്ട സ്വദേശി മുരുകേഷന്റെ മകൻ ശിവകുമാർ (25) എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ ഒക്ടോബർ 7നാണ് നാഗർകോവിൽ നേഷമണി നഗറിലെ ഡോക്ടറിന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്നത്. നേശമണിനഗർ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മധുരയിൽ വച്ച് പ്രതികൾ പിടിയിലാകുന്നത്.
ജില്ലാ പൊലീസ് മേധാവി ഹരികിരൺ പ്രസാദിന്റെ നിർദ്ദേശ പ്രകാരം നാഗർകോവിൽ ഡി.വൈ.എസ്.പി നവീൻകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ ശരവണകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികൾ മധുരയിൽ നിന്ന് ട്രെയിനിലെത്തി മോഷണം നടത്തിയ ശേഷം തിരികെ ബസിലാണ് പോയത്. സി.സി ടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രതികളുടെ കൈവശം നിന്ന് 50 പവന്റെ സ്വർണവും,150 ഗ്രാമം വെള്ളിയും പിടിച്ചെടുത്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു.