kk

വർക്കല : നടയറ ജി.എം.എച്ച്.എസിൽ നടന്നു വന്ന സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം അഡ്വ. വി.ജോയി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ കെ.എം.ലാജി അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുജ, സിനിമ ആർട്ടിസ്റ്റ് ആർ.കെ.ഷാക്കിർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അജയകുമാർ, കൗൺസിലർമാരായ പി.എം ബഷീർ, ഇന്ദുലേഖ, സതീശൻ, പ്രിയ ഗോപൻ, ബിന്ദു തിലകൻ, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ, എസ്.എം.സി ചെയർമാൻ സാബിർ,​ മദർ പി.ടി.എ അഡ്വ. രജ്ഞുരാജ്, റഫീഖ് അടച്ചവിള, വൈ.ആർ. മുബാഷ്, ഫിറോസ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.