
ഉദിയൻകുളങ്ങര; സ്ത്രീകളോടുള്ള പുരുഷന്മാരുടെ മാനസികാവസ്ഥ മാറണമെന്നും പുരുഷന്മാരോടുള്ള സ്ത്രീകളുടെ മാനസികാവസ്ഥയും
മാറണമെന്ന് ശ്രീമതി ടീച്ചർ.കഷായത്തിൽ വിഷം കലർത്തി നൽകി പെൺസുഹൃത്ത് കൊലപ്പെടുത്തിയ ഷാരോണിന്റെ പാറശാലയിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരവും പൈശാചികവുമായ സംഭവമാണിതെന്നും നീതി ലഭിക്കാൻ വേണ്ട എല്ലാ നടപടികളിലും കൂടെ ഉണ്ടാകുമെന്നും അവർ പറഞ്ഞു.പാറശാല പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുസ്മിത,സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.അജയൻ,ടി.എൻ.സീമ,സൂസൻ തുടങ്ങിയവർ പങ്കെടുത്തു.