
ബാലരാമപുരം:കേരള കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതി ഐ.ബി. സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കാട്ടാക്കട മണ്ഡലത്തിൽ പള്ളിച്ചൽ പഞ്ചായത്തിൽ കേരഗ്രാമം പദ്ധതി ആദ്യമായി നടപ്പിലാക്കുന്നതിനായി കർമ്മ സമിതിയെ തിരഞ്ഞെടുത്തു. ഇതിനായി പഞ്ചായത്തിൽ പതിനയ്യായിരം തെങ്ങിൻ തൈകൾ നടും.നാളികേര സ്വയംപര്യാപ്തതയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ നിർമ്മാണവും നടപ്പിലാക്കും. കർഷകർക്കുള്ള തെങ്ങ് കയറ്റയന്ത്രത്തിന്റെയും വളങ്ങളുടെയും വിതരണോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് ബി.ശശികല,ബ്ലോക്ക് പഞ്ചായത്തംഗം എ.ടി മനോജ്,കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മിനി,അസിസ്റ്റന്റ് ഡയറക്ടർ സിജി സൂസൻ ജോർജ്ജ്,സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ വി.വിജയൻ,സി.ആർ.സുനു,കൃഷി ഓഫീസർ കെ.കെ.ജെ.ജിജു,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.