
കിളിമാനൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ അംബുലൻസ് ഇടിച്ച് ഗൃഹനാഥൻ മരിച്ചു. വെഞ്ഞാറമൂട് വലിയ കട്ടയ്ക്കാൽ ചെമ്പിട്ട വിള ഫിർദൗസിൽ ഫസിലുദീൻ(60)ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 ന് വെഞ്ഞാറമൂട് നാഷണൽ സ്കാനിന് സമീപത്തു വച്ചായിരുന്നു അപകടം.തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി കിളിമാനൂരിലേക്ക് പോവുകയായിരുന്ന ശിവജി ആംബുലൻസ് സർവീസിന്റെ ഉടമസ്ഥതയിലുള്ള വാഹനം ,പള്ളിയിൽ പോകാനായി റോഡ് മുറിച്ചു കടന്ന ഫസിലുദീനെ ഇടിക്കുകയായിരുന്നു. തുടർന്ന് അതേ ആംബുലൻസിൽ തന്നെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഫസിലുദീൻ മരിച്ചു.ഇതേ സ്ഥലത്ത് മറ്റൊരു ആംബുലൻസ് അപകടത്തിൽ രണ്ടാഴ്ച മുൻപ് പിരപ്പൻകോട് സ്വദേശികളായ അച്ഛനും മകളും മരിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ശിവജി ആംബുലൻസിന്റെ ഡ്രൈവർ പോങ്ങുമൂട് അർച്ചന നഗർ സ്വദേശി സൂരജിനെ വെഞ്ഞാറമൂട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
മരിച്ച ഫസിലുദീന്റെ ഭാര്യ :ജുബൈറ ബീവി .മക്കൾ :ഷൈജ ,സജീർ ,മുഹമ്മദ് ഷാൻ .മരുമക്കൾ :ഹാഷിം, ഷംനസജീർ ,അൽഫിയ