p

തിരുവനന്തപുരം: സ്റ്റാർട്ടപ്പുകൾക്ക് രാജ്യത്തെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ടെക്‌നോളജി ലൈസൻസ് വാങ്ങാൻ ചെലവായ തുക സംസ്ഥാന സർക്കാർ നല്കും.ടെക്‌നോളജി ട്രാൻസ്‌ഫർ ആൻഡ് കൊമേഴ്സ്യലൈസേഷൻ സപ്പോർട്ട് സ്‌കീമിലൂടെ 10ലക്ഷം രൂപ വരെ ലഭ്യമാകും.ഇന്ത്യയിലെ സർക്കാർ ഗവേഷണ സ്ഥാപനങ്ങളിലെ കണ്ടെത്തലുകൾ മികച്ച ഉല്പന്നങ്ങളായി മാറ്റാൻ കഴിയുന്ന സ്റ്റാർട്ടപ്പുകൾക്ക് അപേക്ഷിക്കാം.സ്റ്റാർട്ടപ്പ് മിഷനാണ് പദ്ധതി നടപ്പിലാക്കുന്നത്.ഗവേഷണ സ്ഥാപനങ്ങളിൽ നിന്ന് ടെക്‌നോളജി ലൈസൻസ് വാങ്ങാൻ സ്റ്റാർട്ടപ്പുകൾക്ക് ചെലവായ തുകയുടെ 90 ശതമാനമാണ് ലഭ്യമാക്കുക.രജിസ്‌ട്രേഷന്:https://startupmission.kerala.gov.in/schemes/technology-commercialisation