
കല്ലമ്പലം: അരനൂറ്റാണ്ടായി നാവായിക്കുളത്തുകാരെ കൊതിപ്പിക്കുന്ന ഇ.എസ്.ഐ ആശുപത്രി ഇനിയെങ്കിലും യാഥാർത്ഥ്യമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. നിർമ്മാണോദ്ഘാടനവും ആഘോഷങ്ങളും പലത് കഴിഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികൾ തങ്ങളുടെ ഇടപെടലാണ് ഫലം കണ്ടതെന്ന് അവകാശവാദങ്ങളും ഉന്നയിച്ചു. ഉദ്ഘാടനങ്ങൾ ഉത്സവമാക്കി മാറ്റി. ശിലാഫലകങ്ങളുടെ എണ്ണം വർദ്ധിക്കുന്നതല്ലാതെ ഒന്നും നടന്നില്ല.
2013, ഏപ്രിൽ 20 ശനിയാഴ്ച അന്നത്തെ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി കൊടിക്കുന്നിൽ സുരേഷ് ഇ.എസ്.ഐ. ഡിസ്‌പെൻസറിക്ക് ഫണ്ട് അനുവദിച്ചെന്നും ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കുമെന്നും പ്രഖ്യാപിച്ച് ഉദ്ഘാടന മാമാങ്കം നടത്തിയിരുന്നു." ഇ.എസ്.ഐ.സി ആകുലതയിൽ നിന്ന് മോചനം" എന്ന തലക്കെട്ടിൽ മൂന്ന് ഭാഷയിൽ സ്വർണ ലിപിയിൽ കൊത്തിയ കൂറ്റൻ ശിലാഫലകം ഒരു സ്മാരകമായി ഇന്നും അവശേഷിക്കുന്നു.
മെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞമാസം 28 ന് വീണ്ടും നിർമ്മാണോദ്ഘാടനവും ശിലാഫലകം സ്ഥാപിക്കലും നടന്നു. വീണ്ടും വാഗ്‌ദാനങ്ങളുടെ പെരുമഴ. എന്നാൽ ഉദ്ഘാടനത്തിനും ഒരു ദിവസം മുമ്പേ 27ന് ബി.ജെ.പിയും ഉദ്ഘാടനം നടത്തി. ഇ.എസ്.ഐ കോർപ്പറേഷൻ ബോർഡ് മെമ്പർ വി. രാധാകൃഷ്ണന്റെയും കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ശ്രമഫലമായിട്ടാണ് നാവായിക്കുളത്ത് ഇ.എസ്.ഐ കെട്ടിടം നിർമ്മിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതെന്നും ബി.ജെ.പി അവകാശപ്പെട്ടു. ഇ.എസ്.ഐ കേരള റീജിയണൽ ഡയറക്ടർ ഓഫീസിലോ മറ്റൊരു ഇ.എസ്.ഐ വിഭാഗത്തിലോ കേന്ദ്ര സർക്കാർ പ്രതിനിധികളെയൊ ഉൾപ്പെടുത്താതെയും അനുമതിയില്ലാതെയും എം.പി യുടെ നേതൃത്വത്തിൽ രാഷ്ട്രീയ ഉദ്ഘാടനം നടത്തുന്നതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു ദിവസം മുമ്പേ ജനകീയ ഉദ്ഘാടനം നടത്തിയത്.വീണ്ടും വിവിധ രാഷ്ട്രീയ പാർട്ടികൾ അവകാശവാദങ്ങൾ ഉന്നയിച്ചു. ഉദ്ഘാടനം കഴിഞ്ഞ് ആഴ്ചകൾ പിന്നിട്ടിട്ടും നിർമ്മാണം പുരോഗമിക്കാത്തതിൽ ആശങ്കാകുലരാണ് നാട്ടുകാർ.