
തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി വിദഗ്ദ്ധ ചികിത്സയ്‌ക്കായി ജർമ്മനിയിലെത്തി. തിരുവനന്തപുരത്ത് നിന്ന് ഇന്നലെ പുലർച്ചെ മൂന്നരയ്‌ക്ക് പുറപ്പെട്ട ഖത്തർ വഴിയുള്ള വിമാനത്തിലായിരുന്നു യാത്ര. യൂറോപ്പിലെ ഏറ്റവും വലിയ മെഡിക്കൽ സർവകലാശാലകളിലൊന്നായ ബർലിനിലെ ചാരിറ്റി ആശുപത്രിയിലാണ് ചികിത്സ. ബുധനാഴ്‌ച ഡോക്‌ടർമാർ വിശദപരിശോധന നടത്തിയശേഷം തുടർചികിൽസ തീരുമാനിക്കും. ശസ്‌ത്രക്രിയ വേണ്ടെങ്കിൽ ഈ മാസം 17ന് അദ്ദേഹം തിരിച്ചെത്തുമെന്നാണ് സൂചന. മക്കളായ മറിയയും ചാണ്ടി ഉമ്മനും ബെന്നി ബഹനാൻ എം.പിയും കൂടെയുണ്ട്.