
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരണത്തിൽ വിദ്യാർത്ഥികളുടെ അഭിപ്രായം അറിയുന്ന 'കുട്ടികളുടെ ചർച്ച'യുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ 11.30ന് ഭരതന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. ഇന്ത്യയിൽ ആദ്യമായാണ് ഈ നടപടി. ഡി.കെ മുരളി എം.എൽ.എ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എം.പിമാരായ അടൂർ പ്രകാശ്, എ.എ റഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു, എസ്.എസ്.കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത്, എസ്.ഐ.ഇ.ടി ഡയറക്ടർ അബുരാജ്, സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന, സ്കോൾ കേരള വൈസ് ചെയർമാൻ ഡോ. പി. പ്രമോദ്, എസ്.സി.ഇ.ആർ.ടി കരിക്കുലം വിഭാഗം മേധാവി ചിത്ര മാധവൻ, ഭരതന്നൂർ ഗവ. എച്ച്.എസ്.എസ് പ്രിൻസിപ്പൽ ലാൽ സി.ഒ, ഹെഡ്മിസ്ട്രസ് ഷീജ എസ്. നായർ, പി.ടി.എ പ്രസിഡന്റ് ഹേമന്ദ് ജി.എസ്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് തുടങ്ങിയവർ പങ്കെടുക്കും.