vinukuttan

ആറ്റിങ്ങൽ :മേലാറ്റിങ്ങൽ പുല്ലുവിള വീട്ടിൽ മാധവൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ വിനുകുട്ടൻ ( 45 ) മസ്‌ക്കറ്റിൽ അപകടത്തെത്തുടർന്ന് മരിച്ചു.ജോലി സ്ഥലത്തുവച്ച് പിന്നോട്ടെടുത്ത വാഹനം തട്ടിയായിരുന്നു മരണം. ഈമാസം ഒന്നാം തീയതിയായിരുന്നു അത്. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭാര്യ :രശ്മി .മക്കൾ :മാളവിക ,മേഘ .സംസ്കാരം ഇന്ന് രാവിലെ 9 ന് .