വർക്കല:മുൻ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആർ. ശങ്കറിന്റെ 50-ാമത്ചരമ വാർഷിക ദിനം വർക്കല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആചരിക്കും. വൈകിട്ട് 4ന് എസ്.ആർ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ്‌ വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ. രഘുനാഥൻ അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ്‌ പാലോട് രവി, മുൻ എം.എൽ.എമാരായ വർക്കല കഹാർ, ടി. ശരത്ചന്ദ്രപ്രസാദ്, കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, മുൻ വൈസ് ചാൻസിലർ ഡോ.പി. ചന്ദ്രമോഹൻ, നേതാക്കളായ പി.എം. ബഷീർ, ബി. ധനപാലൻ, എം.എം. താഹ, പി. വിജയൻ, ഇ. റിഹാസ്, ബി. ഷാലി, കെ. ഷിബു വർക്കല, സത്യജിത് എന്നിവർ സംസാരിക്കും.