pra

നെയ്യാറ്റിൻകര: പെരുമ്പഴുതൂരിൽ കട കുത്തി തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. പെരുമ്പഴുതൂർ കടവൻകോട് കോളനിയിൽ സജീവ് (21), നെല്ലിവിള വീട്ടിൽ ഗജനി എന്ന സുജിത്ത് (20) എന്നിവരെയാണ് നെയ്യാറ്റിൻകര ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ. സജീവ്, എ.എസ്.ഐ. ബിജു, സി.പി.ഒ. ലെനിൻ, ബിനോയ് ജസ്റ്റിൻ എന്നിവർ അടങ്ങിയ സംഘം പിടികൂടിയത്. കഴിഞ്ഞ 3ന് രാത്രിയാണ് പെരുമ്പഴുതൂരിൽ പലചരക്ക് സാധനങ്ങൾ വിൽക്കുന്ന
കടയുടെ ചുമര് കുത്തിതുറന്ന് കടയ്ക്കകത്ത് സൂക്ഷിച്ചിരുന്ന 10000 രൂപയും 8000 രൂപയുടെ സാധനങ്ങളും മോഷ്ടിച്ചത്.