poovachal

കാട്ടാക്കട: കാർഷിക മേഖലയും ഗാർഹിക ഉപഭോക്താക്കളെയും ചെറുകിട വ്യവസായികളായ ഉപഭോക്താക്കളെയും ഗുരുതരമായി ബാധിക്കുന്ന വൈദ്യുതി നിയമഭേദഗതി ബില്ലിനെതിരെ എൻ.സി.സി.സി.ഒ.ഇ.ഇ.ഇയുടെ നേതൃത്വത്തിൽ ജനസഭ സംഘടിപ്പിച്ചു.പൂവച്ചൽ എസ്.കെ ഓഡിറ്റോറിയത്തിൽ ജനസഭ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി.ഡബ്ല്യൂ.എഫ്.കാട്ടാക്കട ഡിവിഷൻ കമ്മിറ്റി അംഗം പി.ഷിബു അദ്ധ്യക്ഷത വഹിച്ചു. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാർ,വി.രാജേഷ് കുമാർ,എ.എച്ച്.സജു,ഒ ശ്രീകുമാരി, പൂവച്ചൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ വിൻസന്റ്,പൂവച്ചൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷമീമ,അജിലാഷ്,രാഘവലാൽ,സി.പി.എം.പൂവച്ചൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,സി.പി.ഐ.ലോക്കൽ കമ്മിറ്റി സെക്രട്ടറി ഷാജി, കോൺഗ്രസ് പൂവച്ചൽ മണ്ഡലം പ്രസിഡന്റ് സത്യദാസ് പൊന്നെടുത്തകുഴി,ഹുസൈൻ,ബി.ഗോകുലൻനായർ,എം.പി.സുരേഷ് എം,ജ്യോതിരാജ്,നാഗപ്പൻ ആശാരി,സന്തോഷ്,സാമുവൽ ജേക്കബ് എന്നിവർ പങ്കെടുത്തു.