
മലയിൻകീഴ് : വിളപ്പിൽ ഗ്രാമ പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കുട്ടികളുടെ കലാ കായിക മേള 'ശലഭോത്സവം' ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനും സിനിമാനടനുമായ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പിന്നണി ഗായകൻ ജോസ് സാഗർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെന്തിൽകുമാർ, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്. ശോഭനകുമാരി, രേണുക, ചന്ദ്രബാബു, പഞ്ചായത്ത് സെക്രട്ടറി ഹരി ഗോപാൽ, അസി.സെക്രട്ടറി ആർ.എസ് ഹരികുമാർ, ഐ.സി.ഡി.എസ് സൂപ്പർവൈസർ മെഹറുന്നിസ ബീഗം, മാദ്ധ്യമ പ്രവർത്തകൻ ശിവാകൈലാസ് എന്നിവർ സംസാരിച്ചു. മത്സര വിജയികൾക്ക് നടൻ പ്രേംകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.