p

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സിൽ അക്വാട്ടിക് ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ജില്ലയിൽ നിന്ന് മൂന്ന് സ്ഥാനങ്ങൾ നേടുന്ന മത്സരാർത്ഥികൾക്ക് പങ്കെടുക്കാൻ അനുമതി നൽകി ഉത്തരവിറക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിനെ ഡിപ്പാർട്ട്മെന്റൽ ഫിസിക്കൽ എഡ്യുക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (ഡി.പി.ഇ.ടി.എ) അഭിനന്ദിച്ചു. ഡി.പി.ഇ.ടി.എ നൽകിയ നിവേദനം പരിഗണിച്ചാണിത്. പ്രളയവും കൊവിഡും മൂലം മത്സരാർത്ഥികളുടെ എണ്ണം ഒരു ജില്ലയിൽ നിന്നും രണ്ടാക്കി ചുരുക്കിയ നടപടിയിലാണ് ഇപ്പോഴത്തെ മാറ്റം.