തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി എം.ജി കോളേജ് ഒഫ് എൻജിനിയറിംഗിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും ചേ‌ർന്ന് മ്യൂസിയം ജംഗ്ഷനിൽ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു. രാവിലെ കോളേജിലെ സെമിനാർ ഹാളിൽ തിരുവല്ലം അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്‌പെക്ടർ രാജ്‌കുമാറിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടന്നു. കോവളം എസ്.ഐ അനീഷ് ഉദ്ഘാടനം ചെയ്‌തു. പ്രിൻസിപ്പൽ ഡോ. അസീം ഹഫിസ് അദ്ധ്യക്ഷത വഹിച്ചു.