
ആറ്റിങ്ങൽ: കഴക്കൂട്ടം ഔവർ പബ്ലിക് സ്കൂളിൽ നടന്ന ട്രിവാൻഡ്രം സഹോദയ കോംപ്ലക്സ് 2022ലെ കലോത്സവത്തിൽ തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ ഓവറാൾ കിരീടം നേടി. ജില്ലയിലെ 26 സ്‌കൂളുകളിലെ പ്രതിഭകളാണ് യൂത്ത് ഫെസ്റ്റിൽ മാറ്റുരച്ചത്. കാറ്റഗറി ഒന്നും രണ്ടും വിഭാഗത്തിൽ ബ്ലൂ മൗണ്ടിന് ഒന്നാം സ്ഥാനവും മൂന്നാം വിഭാഗത്തിൽ ആക്കുളം എം.ജി.എം സ്‌കൂൾ,തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂൾ, തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. നാലാം വിഭാഗത്തിൽ പള്ളിപ്പുറം മോഡൽ പബ്ലിക് സ്കൂൾ, ആക്കുളം എം.ജി.എം സ്കൂൾ, തോന്നയ്ക്കൽ ബ്ലൂ മൗണ്ട് പബ്ലിക് സ്കൂൾ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.