1

വിഴിഞ്ഞം: പനത്തുറയിൽ കടലാക്രമണം തടയാൻ പുലിമുട്ടുകൾ സ്ഥാപിക്കുക,​ കടൽഭിത്തി ബലപ്പെടുത്തി അലൈമെന്റ് പുനഃപരിശോധിച്ച് ദേശീയ ജലപാത നിർമ്മാണം നടത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ധീവരസഭ പനത്തുറ കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.

പ്രതിഷേധ കൂട്ടായ്മ ധീവരസഭ ജില്ലാപ്രസിഡന്റ് പനത്തുറ പി. ബൈജു ഉദ്ഘാടനം ചെയ്‌തു. ധീവരസഭ പനത്തുറ കരയോഗം പ്രസിഡന്റ് എസ്. പ്രശാന്തന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ധീവരസഭ മുൻ ജില്ലാ സെക്രട്ടറി ബി.ശിവപ്രസാദ്, കരയോഗം സെക്രട്ടറി എസ്. വിജയകുമാർ,​ ഖജാൻജി സുരേന്ദ്രൻ ,വൈസ് പ്രസിഡന്റ് വാഴമുട്ടം മധു, പ്രഹ്ലാദൻ, കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.