shamseer

പാറശാല: കാമുകി കഷായത്തിൽ വിഷം കലർത്തി നൽകി കൊലപ്പെടുത്തിയ പാറശാല സ്വദേശി ഷാരോണിന്റെ വീട് സ്‌പീക്കർ എ.എൻ. ഷംസീർ സന്ദർശിച്ചു. ഇന്നലെ വൈകിട്ടെത്തിയ അദ്ദേഹം ഷാരോണിന്റെ മാതാപിതാക്കളായ ജയരാജ്, പ്രിയ, സഹോദരൻ ഡോ. ഷിമോൺരാജ് എന്നിവരെ ആശ്വസിപ്പിച്ചു. പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. ബെൻഡാർവിൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ചുസ്‌മിത, സി.പി.എം പാറശാല ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ. അജയകുമാർ, കടകുളം ശശി എന്നിവരും ഒപ്പമുണ്ടായിരുന്നു.