
ചേരപ്പള്ളി: ആര്യനാട് പഞ്ചായത്തും സമഗ്രശിക്ഷാ കേരളയും സംയുക്തമായി വലിയകലുങ്ക് സമദർശിനി ഗ്രന്ഥശാല കേന്ദ്രമാക്കി ഭിന്നശേഷി കുട്ടികൾക്കായി ആരംഭിച്ച ഫിസിയോ തെറാപ്പി സെന്റർ ആര്യനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനീഷ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ പ്രോഗ്രാം ഒാഫീസർ ശ്രീകുമാർ പദ്ധതി വിശദീകരണം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ഡി.ശിവാനന്ദൻ, സെക്രട്ടറി രഞ്ജിത്ത്, ബി.ആർ.സി ട്രെയ്നർമാരായ സനൽകുമാർ, ഗംഗ, സ്പെഷ്യൽ എഡ്യൂക്കേറ്റർ ഷാജി, ഫിസിയോ തെറാപ്പിസ്റ്റ് റാണി എന്നിവർ സംസാരിച്ചു. ഫിസിയോ തെറാപ്പി ആവശ്യമുള്ള കുട്ടികൾ എല്ലാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.