deepa-ulkadanam-cheyyunnu

കല്ലമ്പലം: പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് അങ്കണവാടി കലോത്സവം കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ ദീപ ഉദ്ഘാടനം ചെയ്തു. പകൽക്കുറി ഗവ. എൽ.പി.എസിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഹസീന അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ രമ്യ, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷിബ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രഘൂത്തമൻ, നൂർജഹാൻ, റീന, നിസ, മുബാറക്ക് എന്നിവർ പങ്കെടുത്തു. 200 - ൽപ്പരം കുരുന്നുകൾ വ്യത്യസ്ത കലാ പരിപാടികൾ അവതരിപ്പിച്ചു. ഐ.സി.ഡി.എസ് സുപ്പർവൈസർ സിജി നന്ദി രേഖപ്പെടുത്തി.